History

എക്സലന്റ് സ്റ്റഡി സെന്റർ ചരിത്രത്താളുകളിൽ

1988 കാലഘട്ടം മുതൽ കേവലം ഒരു ട്യുഷൻ സെന്റർ  എന്നതിന്റെ  പരിധികളിലും , പരിമിതികളിലും  നിന്ന്  നാട്ടിക  മണപ്പുറത്തിന് അഭിമാനിക്കാവുന്ന  സാമൂഹ്യ പ്രതിബദ്ധതയുള്ള  ഒരു വിദ്യാഭ്യാസ  സ്ഥാപനമായി സമാനതകളില്ലാത്ത ഉയരങ്ങളിലേക്ക്

എക്സലന്റെ  സ്റ്റഡി  സെന്റർ  ഇന്ന്  വളർന്നിരിക്കുന്നു . മുറി വൈദ്യൻമാർ  അരങ്ങു വാണിരുന്ന  എങ്ങണ്ടിയൂരിലെ  വിദ്യാഭ്യാസ രംഗത്തു പ്രൊഫഷണൽ ടച്ചോടെ ആദ്യമായി  ക്ലാസുകൾ കൈകാര്യം ചെയ്യാൻ തുടങ്ങിയത്  ഈ സ്ഥാപനമായിരുന്നു .  08.04.1998 മുതൽ അനുബന്ധ സ്ഥാപനമായ  എക്സലാന്റ്  കമ്പ്യൂട്ടർ സെന്റർ  നിലവിൽ വരികയും പ്രദേശത്തെ കമ്പ്യൂട്ടർ വിദ്യാഭ്യാസ രംഗത്തു പ്രമുഖമായ ഒരു ചുവടുവെയ്പ്പ് നടത്തുകയുണ്ടായി  എന്നത് ശ്രദ്ധേയമാണ്. ‘ മികച്ചത് ‘ എന്നതിൽ നിന്നും ‘ ഏറ്റവും മികച്ചത് ‘ എന്ന പരസ്യം വാമൊഴികൾ  തന്നെയായിരുന്നു  എന്നത് അനുഭവസാക്ഷ്യങ്ങൾ  ചൂണ്ടികാണിക്കുന്നു .

വിദ്യാഭ്യാസ  മാറ്റങ്ങൾക്കും , കാലഘട്ടത്തിനും  അനുസൃതമായി  ഓരോ  ചുവടുകളും ശ്രദ്ധാപൂർവം  വെച്ചുകൊണ്ട്  അനുദിനം സ്റ്റഡിസെന്റർ  മുന്നേറിയത് ഒരു പ്രദേശത്തിന്റെയാകെ സ്വപ്നങ്ങളെ  ഉൾക്കൊണ്ടുകൊണ്ടായിരുന്നു. തന്മൂലം 11  വർഷത്തോളമായി  ഇവിടുത്തുകാർക്ക് അഭിമാനിക്കാവുന്ന തരത്തിലുള്ള എല്ലാവിധ   ആധുനിക  പഠനസൗകര്യങ്ങളോടുകൂടി  നഗരങ്ങളിലെ പ്രമുഖ എൻട്രൻസ് കോച്ചിങ്  സ്ഥാപനങ്ങളോട്  കിടപിടിക്കുന്ന രീതിയിൽ ഉള്ള  ഒരു എൻട്രൻസ് കോച്ചിങ്  സ്ഥാപനവും എക്സലന്റ് സ്റ്റഡിസെന്ററിന്റെ കീഴിൽ ആരംഭിച്ചു. 2 വർഷത്തോളമായി 9-)0 ക്ലാസ് മുതലുള്ള മിടുക്കരായ വിദ്യാർഥികൾക്ക് IIT, MBBS, Foundation Coaching ക്ലാസ്സുകളും ആരംഭിക്കുകയുണ്ടായി.

ഇത്രയേറെ  വിദ്യാർത്ഥികളുടെ  ഭാവിയെക്കുറിച്ചു  ആശങ്കപ്പെടുന്നതും , ശ്രദ്ധ ചെലുത്തുന്നതും , പഠനമികവ്  പുലർത്തുന്നതെന്നും  ആധികാരികമായി  അവകാശപ്പെടാവുന്ന  സ്ഥാപനമെന്നുള്ളത്  പൂർവ വിദ്യാർത്ഥികളുടെ  അനുഭവക്കുറിപ്പുകൾ സാക്ഷ്യപ്പെടുത്തുന്നു .

അദ്ധ്യാപനം തപസ്യയാക്കി മാറ്റിയ  വടുക്കുഞ്ചേരി കുമാരൻ മാസ്റ്ററും കുടും ബവുമാണ്സ്ഥാ പനത്തിന്റെ  അമരക്കാർ .പിന്നിട്ട വഴികളിൽ  ഊർജ്ജ സ്രോതസ്സായി വിദ്യാർത്ഥികളുടെയും രക്ഷാകർത്തകളുടെയും  സഹവർത്തിത്വവും  ഉണ്ടായിരുന്നു . കൂടെ  അർപ്പണ മനോഭാവമുള്ള ഒരു കൂട്ടം അദ്ധ്യാപകരും . എങ്ങണ്ടിയൂരിന്  അഭിമാനമായ “വിദ്യാജ്യോതിസ്സുകൾ ” എന്നും എക്സലന്റിന്റെ സംഭവനയായിരുന്നുവെന്നത് ഈ പ്രദേശത്തു നിന്നും പല മേഖലകളിൽ നിന്നും പഠിക്കുന്നവരും ,പഠനം പൂർത്തിയാക്കി

വിവിധയിടങ്ങളിൽ ജോലി തേടുന്നവരും , പ്രൈവറ്റ് , ഗവണ്മെന്റ്  മേഖലകളിൽ ജോലി ചെയ്യുന്നവരുമായ ഇവിടുത്തെ പൂർവ വിദ്യാർത്ഥികളെ  ശ്രദ്ധാപൂർവം നിരീക്ഷിച്ചാൽ മതിയാകും .

പ്രവർത്തന മികവിന്റെ അംഗീകാരമെന്നത് മികച്ച ശിക്ഷണം കൊണ്ടുള്ള നേട്ടങ്ങളുടെ നീണ്ട നിരയാണ് . വിദ്യാഭ്യാസ രംഗത്തു മികവിന്റെ കേന്ദ്രമെന്നിരിക്കെ  ഇനിയുമേറെ  നിസ്വാർത്ഥ സേവന ലക്ഷ്യങ്ങൾ സ്ഥാപനത്തിന് ആർജ്ജിക്കുവാനുണ്ട് . അതിനു കരുത്താകാൻ വിദ്യാർത്ഥികളും ,  അദ്ധ്യാപകരും  രക്ഷിതാക്കളും ചേർന്നുള്ള ഒരു കൂട്ടായ യത്നം ആവശ്യമാണ് .

കഴിഞ്ഞ വർഷങ്ങളോരോന്നും താരതമ്യം ചെയ്താൽ വിദ്യാഭ്യാസ രംഗത്തു എന്നും  നേട്ടങ്ങൾ കൊയ്തെടുത്ത ” എക്സലന്റ് സ്റ്റഡി സെന്ററിന്റെ ”  പരസ്യ വാചകങ്ങളിൽ ഒട്ടും തന്നെ കൃത്രിമത്വം  ഇല്ല എന്ന ബോധം വായനക്കാർക്ക് ഉണ്ടാകും . എന്നും കുട്ടികളുടെ നന്മ നിറഞ്ഞതും ഭാസുരവുമായ ഭാവി സ്വപ്‌നങ്ങൾ നെയ്യുവാൻ  മാത്രം താൽപര്യപ്പെടുന്ന  രക്ഷിതാക്കൾക്ക് ഉത്തമമായ ഒരു മാർഗനിർദേശി  തന്നെയാണ് എക്സലന്റ് സ്റ്റഡി സെന്റർഎന്നതിൽ തർക്കമില്ല